
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ ആർ എസ് എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് 20 ലക്ഷം നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സഹായധനം നൽകിയ വിവരം ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഫേസ്ബുക്കിൽ കുറിച്ചത്.
''നന്ദി പ്രിയ അണ്ണാമലൈ , സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തെ ചേർത്ത് പിടിച്ചതിന് . ഇരുപത് ലക്ഷം രൂപ സഹായധനം നൽകിയതിന് . സംഘപ്രസ്ഥാനങ്ങൾക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച സഹോദരങ്ങളുടെ ഓർമ്മകൾ നെഞ്ചിൽ സൂക്ഷിക്കുന്ന അണ്ണാമലൈക്ക് ഒരായിരം നന്ദി'' - സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്.
നന്ദി പ്രിയ അണ്ണാമലൈ , സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തെ ചേർത്ത് പിടിച്ചതിന് . ഇരുപത് ലക്ഷം രൂപ സഹായധനം...
Posted by Sandeep.G.Varier on Wednesday, 21 December 2022
2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആറു വാഹനത്തിലായി മഴു, ഹാമർ, കൊടുവാൾ, വാൾ, കമ്പിവടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ 12 പ്രതികൾ രഞ്ജിത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഹാമർകൊണ്ട് അടിച്ചും വാളുകൾ കൊണ്ടും മഴുകൊണ്ടും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.