beauty

ശരിക്കും ഉള്ളതിനേക്കാൽ കൂടുതൽ പ്രായം തോന്നിപ്പിക്കുന്നു എന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ ചുളിവുകൾ, മൂക്കിന്റെയും ചുണ്ടിന്റെയും വശങ്ങളിൽ ഉണ്ടാകുന്ന ചുളിവുകൾ, കറുത്ത പാട്, കുത്തുകൾ എന്നിവയെല്ലാം തന്നെ പ്രായം തോന്നിപ്പിക്കുന്നതിനുള്ള കാരണങ്ങളാണ്. ഇതിനുള്ള പരിഹാരമായി വില കൂടിയ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിന് പകരം വീട്ടിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില വഴികളുണ്ട്. ഇവ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമം കൂടുതൽ മൃദുവാക്കാനും വർഷങ്ങളോളം സുന്ദരമാക്കി നിലനിർത്താനും സാധിക്കുന്നു.

ഫേസ് യോഗ

മുഖത്ത് ചുളിവുകൾ വരാതിരിക്കാനും വന്ന ചുളിവുകൾ മാറാനും ഫേസ് യോഗ സഹായിക്കും. എന്നാൽ ഇത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാവുക.

ഓയിൽ മസാജ്

ശുദ്ധമായ വെളിച്ചെണ്ണയോ ആയുർവേദ എണ്ണകളോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ചുളിവുകൾ മാറ്റാനും സഹായിക്കുന്നു. കൂടാതെ ചർമത്തിന് തിളക്കം നൽകാനും ഓയിൽ മസാജ് വളരെ നല്ലതാണ്. ദിവസവും അഞ്ച് മിനിട്ടെങ്കിലും മസാജ് ചെയ്യേണ്ടതാണ്.

ഭക്ഷണം

വറുത്തതും പൊരിച്ചതുമായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, നട്സ് തുടങ്ങിയവ കഴിക്കുന്നതാണ് നല്ലത്. ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും തിളക്കം വർദ്ധിപ്പിക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു.