
ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒമിക്രോൺ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ഈ വകഭേദം അഞ്ച് മടങ്ങ് വ്യാപന ശേഷിയുള്ളതാണെന്നും മരണനിരക്ക് കൂടുതലാണെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോൾ.
വൈറലായിക്കൊണ്ടിരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് ആരോഗ്യമന്ത്രാലയം ഇത് വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണെന്നും വിശ്വസിക്കരുതെന്നും ട്വീറ്റിൽ പറയുന്നു.
#FakeNews
— Ministry of Health (@MoHFW_INDIA) December 22, 2022
This message is circulating in some Whatsapp groups regarding XBB variant of #COVID19.
The message is #FAKE and #MISLEADING. pic.twitter.com/LAgnaZjCCi