m-thomas-mathew

ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം അദ്ധ്യാപകനും വിവർത്തകനും നിരൂപകനുമായ എം തോമസ് മാത്യുവിന്.

ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വാല്മീകമെവിടെ, സാഹിത്യദര്‍ശനം, മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴി തെറ്റിയോ നമുക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ. കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ തയാറാക്കിയ ബൈബിള്‍ വിവര്‍ത്തനത്തില്‍ സഹകരിച്ചിട്ടുണ്ട്.