k

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്കായുള്ള മോഡ് 2 വിഭാഗത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വികസനപദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണമാണ് ഉദ്ദേശിക്കുന്നത്. അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ളവരോ പി.എച്ച്.ഡി പ്രബന്ധം സമർപ്പിച്ചിട്ടുള്ളവരോ ആകണം. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലകേന്ദ്രത്തിൽ ഗവേഷണം നടത്തണം. അവസാന തീയതി ജനുവരി 21 . കൂടുതൽ വിവരങ്ങൾ www.kshec.kerala.gov.inൽ.