
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ സിനിമയിൽ സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഒരു കൊടുങ്കാറ്റ് എന്ന ടാഗ് ലൈനിൽ സ്നേഹയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഒഫ് എ വിജിലന്റ് കോപ്പ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് നായികമാർ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു.രചന ഉദയകൃഷ്ണ. ആർ.ഡി ഇല്യൂമിനേഷൻസ് നിർമിക്കുന്ന ചിത്രത്തിന്
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം സംഗീതം: ജസ്റ്റിൻ വർഗീസ്. പി.ആർ. ഒ പി.ശിവപ്രസാദ്.