
മകൻ പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാൽ. പാകം ചെയ്യുക മാത്രമല്ല ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുമുണ്ട്. 
മോഹൻലാലും പ്രണവും ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളും കുറവാണ്. പുതിയ ചിത്രങ്ങൾ ഫാൻസ് പേജിലൂടെയാണ് ശ്രദ്ധ നേടുന്നത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ് യൂറോപ്പ് ട്രിപ്പിലായിരുന്നു .കഴിഞ്ഞ ദിവസം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച റീൽ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് പ്രണവ് അവസാനം നായകനായി അഭിനയിച്ച ചിത്രം.അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പുതുവർഷത്തിൽ ആദ്യം മോഹൻലാൽ അഭിനയിക്കുക. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് നടക്കും.