astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

(2022 ഡിസംബർ 23-1197 ധനു 8 വെള്ളിയാഴ്ച പുലർച്ചെ 4 മണി 2 മിനിറ്റ് 11 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം)


അശ്വതി: അന്യരോട് കയര്‍ക്കും, ധനനഷ്ടം, കുടുംബകലഹം, സഹോദരന്മാരുമായി സ്വത്ത് തര്‍ക്കം, അപകട സാദ്ധ്യത, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

ഭരണി: നഷ്ടങ്ങളോ കഷ്ടതകളോ വന്നു ഭാവിക്കാം, കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, സ്ത്രീകള്‍ മൂലം മാനഹാനിക്ക് ഇടയായേക്കാം, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.

കാര്‍ത്തിക: ലഹരികളോട് താല്‍പര്യം, വ്യവഹാര പരാജയം, കലഹം, വീടുവിട്ട് നില്‍ക്കേണ്ടതായ അവസരങ്ങള്‍ വന്നുചേരും, പല വിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, രഹസ്യ ജീവിതം.

രോഹിണി: ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, സഹോദരരുമായി കലഹം, ആദായത്തില്‍ കുറവ് അനുഭവത്തില്‍ വരും.

മകയിരം: തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ്, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാൻ സാദ്ധ്യത, ലഹരികളോട് താല്‍പര്യം വർദ്ധിക്കും.

തിരുവാതിര: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും,
വിദേശവാസം ഗുണം ചെയ്യും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പുണര്‍തം: വിവിധ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, തൊഴിൽ രംഗത്ത് അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം നേടും, സംതൃപ്തിയുണ്ടാകും,

പൂയം: കുടുബസുഖം,സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം, ശത്രുജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സര്‍ക്കാര്‍ തലത്തിൽ അംഗീകാരം ലഭിക്കും,‍ സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.

ആയില്യം: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, രോഗമുക്തി ലഭിക്കും, കുടുംബ സമേതമുള്ള തീര്‍ത്ഥ യാത്രകള്‍ ഉല്ലാസ യാത്രകൾ എന്നിവ നടത്തും.

മകം: സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ജനപ്രീതിയും അംഗീകാരവും,
ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരം: കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി, മാന്യത, ഭാവികരുപ്പിടിപ്പിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആഗ്രഹങ്ങള്‍ സഫലീകൃതമാകും, സഹോദര സഹായം, പ്രശസ്ഥരുമായി ഇടപെടാന്‍ അവസരം ലഭിക്കും.

ഉത്രം: ആത്മീയത വളരും, മറ്റുള്ളവരെ സഹായിക്കും, വ്യാപാര സാമര്‍ത്ഥ്യം, കാര്യശേഷി, ശത്രുക്കളെ പരാജയപ്പെടുത്തും, ബിസിനസില്‍ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം, മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം.

അത്തം: സ്ഥാന ചലനം,താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ശത്രു ദോഷം, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ്, ബന്ധുദോഷം, ദാമ്പത്യ സുഖക്കുറവ്, യാത്രയില്‍ ബുദ്ധിമുട്ടുകള്‍.

ചിത്തിര: സുഹൃത്തക്കളുമായി കലഹം, പല പദ്ധതികളും പരാജയപ്പെടും, വ്യവഹാര പരാജയം, കലഹം, പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടും, ഉപകാര സ്മരണ കാണിക്കും.

ചോതി: മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങള്‍ പരസ്യമാക്കും, വാക്ക് പാലിക്കാന്‍ സാധിക്കില്ല, വ്യക്തിപരമായ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും,‍ മനപ്രയാസങ്ങൾ വര്‍ദ്ധിക്കും, സ്ത്രീകള്‍ മൂലം അധിക ചെലവ്.

വിശാഖം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടും, ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും, തൊഴില്‍ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം ഉണ്ടാകും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ വർദ്ധിക്കും, സ്ത്രീകള്‍ മുഖേന നേട്ടം.

അനിഴം: ക്ഷേത്ര ദര്‍ശനം നടത്തും,കാര്യങ്ങള്‍ അനുകൂലമാകും, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം, ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും, വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍.

കേട്ട: അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.

മൂലം: ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി, അന്യ ദേശവാസം ഗുണം ചെയ്യും, തൊഴിലില്‍ അധികാര പ്രാപ്തി, വശ്യമായ സംസാരം,
ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വർദ്ധിക്കും, വിദേശവാസം ഗുണം ചെയ്യും.

പൂരാടം: ഉത്തരവാദിത്ത ബോധം, മത്സരവിജയം, അധികാര പ്രയോഗം, മനോഹരമായ ആഭരണങ്ങള്‍ ലഭിക്കും, ആത്മവിശ്വാസം കൂടും,
തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങൾ കുറയും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍.

ഉത്രാടം: ദൈവീക ചിന്ത ഉടലെടുക്കും, സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴില്‍ മുഖേന നേട്ടങ്ങള്‍, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, യാത്ര വേണ്ടി വരും, പണമിടപാട് രംഗത്ത് മേന്മ.

തിരുവോണം: ആരോഗ്യ പരിപാലനം, കലാബോധം, സംഗീത താല്‍പ്പര്യം, എല്ലാ ഭാഗത്ത് നിന്നും നല്ല സഹായം, ഗുണാനുഭവങ്ങള്‍, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

അവിട്ടം: പ്രണയസാഫല്ല്യം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം, പൊതുരംഗത്ത്‌ നേട്ടം, ആസൂത്രണവിദഗ്ധന്‍, കാര്യശേഷി, യാത്രാഗുണം, ദേവാലയ ദര്‍ശന യോഗം, എല്ലാകാര്യത്തിലും അഭിവൃദ്ധിയും മുന്നേറ്റവും പ്രകടമാകും.

ചതയം: ധനാര്‍ജ്ജനാസക്തി പ്രകടമാക്കും, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും, ഇടപാടുകളില്‍ വിജയം,
ഭാഗ്യ വര്‍ദ്ധന, കുടുബസുഖം, കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

പൂരുരുട്ടാതി: വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, കുടുംബ സുഖം,സന്താനസുഖം, വിനോദയാത്രകള്‍ നടത്തും, പരീക്ഷകളില്‍ വിജയം,
ശുഭാപ്തി വിശ്വാസം വർദ്ധിക്കും, മനസ്സുഖം ലഭിക്കും.

ഉത്രട്ടാതി: സാമ്പത്തിക നില മെച്ചമായിരിക്കും, വിവാഹാലോചന പുരോഗമിക്കും, നിഷ്കളങ്കമായി പെരുമാറും, സുഹൃത്തുക്കളെ സഹായിക്കും, പരിശ്രമത്തില്‍ വിജയിക്കും, ഔദ്യോഗികപരമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

രേവതി: ധനലാഭം, ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം, രോഗശാന്തി, സുഖാന്വേഷി, നൂതന പദ്ധതികള്‍ നടപ്പാക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അര്‍ഹനാകും, സന്താനസുഖം, മാതൃഗുണം.