
കോഴിക്കോട്: മൈജിയിൽ ക്രിസ്‌മസിനോട് അനുബന്ധിച്ച് 65 ശതമാനം വരെ ഡിസ്കൗണ്ടുമായി സീക്രട്ട് സാന്താ ഓഫറിന് തുടക്കമായി. മൈജി/മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ നിന്ന് ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയ്ക്ക് ഈ ആനുകൂല്യം നേടാം.
മുൻകൂർ പണമടയ്ക്കാതെ മൊബൈൽഫോൺ സ്വന്തമാക്കാനും വിവിധ ഫിനാൻസ് സ്കീമുകളുണ്ട്. 30 മുതൽ 40 ശതമാനംവരെ ഡിസ്കൗണ്ടും നേടാം. പഴയഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് 5,000 രൂപവരെ ബോണസ് സ്വന്തമാക്കാം. ഐഫോൺ 14, സാംസംഗ് ഗ്യാലക്‌സി എസ്22 എന്നിവ കുറഞ്ഞ ഇ.എം.ഐ സഹിതം വാങ്ങാം. കോംബോ ഓഫറിൽ ഐഫോൺ 14നൊപ്പം എയർപോഡ്‌സും സാംസംഗ് ഗ്യാലക്‌സി എസ്22നൊപ്പം 2,999 രൂപയുടെ ബഡ്‌സ്2വും നേടാം.
1.20 ലക്ഷം രൂപയുടെ 65 ഇഞ്ച് സ്മാർട്ട് 4കെ ടിവിക്ക് ഓഫർവില 38,990 രൂപയാണ്. കില്ലർപ്രൈസ്, മൈജി സ്പെഷ്യൽപ്രൈസ്, ഈസി ഇ.എം.ഐ എന്നീ ഓഫറുകളിലും ടിവികൾ വാങ്ങി ഒരു ഇ.എം.ഐ തിരികെനേടാം. കോംബോ ഓഫറിൽ ടിവിക്കൊപ്പം ഹോംതിയേറ്റർ നേടാം.
ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുണ്ട്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എ.സി., ഡിഷ്‌വാഷറുകൾ, കിച്ചൻ അപ്ളയൻസസ്, ക്രോക്കറി തുടങ്ങിയവയ്ക്കൊപ്പവും ആകർഷഖ ഡിസ്കൗണ്ടും കാഷ്ബാക്കും സൗജന്യങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്.