
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെെറ്റിൽ റിലീസ് പ്രഖ്യാപിച്ചു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടെെറ്റിൽ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഇവരുടെ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരിക്കുകയാണ്. മോഹൻലാൽ ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.
നാളെ വെെകുന്നേരം അഞ്ച് മണിക്ക് ടെെറ്റിൽ പുറത്തുവിടും. ഇതിന്റെ ഭാഗമായി ടെറ്റിൽ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. 'മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ' എന്ന ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. എന്തായിരിക്കും ചിത്രത്തിന്റെ ടെെറ്റിൽ എന്നാണ് പലരും ചേദിക്കുന്നത്. ചിലർ ടെെറ്റിൽ പ്രവചിക്കുന്നുണ്ട്. അവസാനമായി ടെെറ്റിലിന്റെ അവസാന അക്ഷരമാണ് പുറത്തുവന്നത്. അത് 'ൻ' ആണ്.