
ഇന്ത്യൻ സംസ്കാരത്തെ അറിയാൻ ശ്രമിക്കുന്നവരാണ് മിക്ക വിദേശികളും. ഇപ്പോഴിതാ സാരിയിലുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം അമാൻഡ വെല്ലിംഗ്ടൺ. ട്വന്റി 20 സീരിസിന്റെ ഭാഗമായി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യയിലുണ്ട്. ഇതിനിടയിലാണ് അമാൻഡ സാരിയിൽ പരീക്ഷണം നടത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്.
പിങ്ക് സാരി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ചിത്രവും കെെയിൽ മെഹന്ദിയിട്ടിരിക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചത്.
' അവസരം പരമാവധി പ്രയോജനപ്പെടുത്തി സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നു' എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. ചിത്രത്തിന് നിരവധി ലെെക്കും കമന്റും വരുന്നുണ്ട്. സാരി ധരിക്കാനുള്ള അമാൻഡയുടെ ശ്രമത്തെ അഭിനന്ദിച്ച് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്.