
കാൽസ്യവും പ്രോട്ടീനും വെെറ്റമിനുകളുമടക്കം ആരോഗ്യത്തിന് ഏറെ നല്ലതാണ് മുട്ട. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ വർദ്ധനവിനും മുട്ട വളരെ നല്ലതാണ്. സൗന്ദര്യ പ്രശ്നങ്ങൾക്ക് മുട്ട മികച്ച പരിഹാരമാണ്. മുഖത്തെ എണ്ണമയം ഒഴിവാക്കാൻ, മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ, മുഖത്ത് നിറം വയ്ക്കാൻ എന്നിവയ്ക്ക് മുട്ട ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നിറം വയ്ക്കാൻ
ചർമത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. ഇതിലെ പോഷകങ്ങൾ ചർമത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു. മുട്ടയുടെ വെള്ളയിൽ തേനും നാരങ്ങാനീരും കലർത്തി പുരട്ടുന്നത് ചർമത്തിന് നിറം വർദ്ധിപ്പിക്കുന്നു. മുട്ടക്കൊപ്പം പഴുത്ത പപ്പായ ചേർത്തു പുരട്ടുന്നതും നല്ലതാണ്. ഇതൊന്നുമില്ലെങ്കിൽ തന്നെയും മുട്ടയുടെ വെള്ള മുഖത്ത് അടുപ്പിച്ചു പുരട്ടുന്നത് ഏറെ ഗുണം നൽകും.
എണ്ണമയമുള്ള ചർമത്തിന്
എണ്ണമയമുള്ള ചർമത്തിന് പറ്റിയ ഏറ്റവും നല്ലൊരു പരിഹാരമാണ് മുട്ടയുടെ വെള്ള. ഇത് ചർമ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാൻ സഹായിക്കുന്നു. മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴൂകാം.
മുഖത്തെ സുഷിരങ്ങൾ
മുഖത്തു മുട്ടയുടെ വെള്ള പുരട്ടുമ്പോൾ ചർമ സുഷിരങ്ങളുടെ വലിപ്പം കുറയും. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയും. നാരങ്ങാനീരും മുട്ട വെള്ളയും കലര്‍ത്തി പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.