
അന്നനാളം മുതലുള്ള ദഹനേന്ദ്രിയ വ്യൂഹത്തിലെ ഏതെങ്കിലും അവയവഭാഗത്തെ ബാധിക്കുന്ന അർബുദമാണ് ഉദരാശയ അർബുദം അഥവാ ഗ്യാസ്ട്രോ ഇന്റെസ്റ്റൈനൽ കാൻസർ. അന്നനാളം, ഉദരാശയം, വൻകുടൽ, ചെറുകുടൽ, കരൾ, പാൻക്രിയാസ്, പിത്തനാളി , മലാശയം എന്നീ ഭാഗങ്ങളെല്ലാം ഇതിൽപ്പെടും.
പാരമ്പര്യവും ജീവിതശൈലിയും രോഗകാരണമായേക്കാം. അർബുദത്തിന് പാരമ്പര്യ സാദ്ധ്യതയുള്ളവർ മുൻകൂട്ടി രോഗപരിശോധനകൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പരിശോധന ആവർത്തിക്കുകയും വേണം .
ചിട്ടയോടെയുള്ള വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി, ആരോഗ്യകരമായ ശരീരഭാരം, റെഡ് മീറ്റ് പരമാവധി ഒഴിവാക്കിയ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും ഉപേക്ഷിക്കൽ എന്നിവ ഉദരാശയ കാൻസർ സാദ്ധ്യത കുറയ്ക്കും.