
ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭ ( യു.എൻ ) രക്ഷാ സമിതിയിൽ മ്യാൻമർ വിഷയത്തിൽ ആദ്യമായി നടന്ന ആദ്യ കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും. മ്യാൻമറിലെ സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മുൻ ഭരണാധികാരി ഓംഗ് സാൻ സൂചി അടക്കം വ്യക്തമായ കാരണങ്ങൾ കൂടാതെ തടവിലാക്കപ്പെട്ട എല്ലാവരെയും വിട്ടയക്കണമെന്നും കരട് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ശാന്തവും ക്ഷമയുള്ളതുമായ നയതന്ത്ര ഇടപെടലാണ് മ്യാൻമറിൽ ആവശ്യമെന്ന് ഇന്ത്യൻ അംബാസഡർ രുചിര കംബോജ് പറഞ്ഞു. റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 15 അംഗ സമിതിയിൽ 12 വോട്ടോടെ പ്രമേയം പാസായി.