celine-dion

കാനഡ: ടൈറ്റാനിക് ഗായിക സെലീൻ ഡിയോൺ അന്തരിച്ചതായി വ്യാജ വാർത്ത. ദിവസങ്ങൾക്കു മുമ്പ് പത്ത് ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ രോഗം ബാധിച്ചതായി സെലീൻ തന്നെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഗായിക മരിച്ചെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചത്. ശരീരം ദൃഢമായി അനങ്ങാൻ പോലും കഴിയാത്ത സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന അപൂർവ രോഗമാണ് സെലീനെ ബാധിച്ചത്.

അസുഖത്തെ തുടർന്ന് 2023 ലെ മുഴുവൻ പരിപാടികളും സെലീൻ റദ്ദാക്കിയതായാണ് വിവരം. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗത്തിലൂടെ ശരീരം കല്ല് പോലെ ദൃഢമാകുന്നു. നേരിയ ശാരീരിക സമ്പർക്കം പോലും അസ്വസ്ഥതയും വേദനയും ഉണ്ടാക്കും. രോഗത്തിന് നിലവിൽ പൂർണ്ണമായ ചികിത്സയില്ല.