തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ തിയേറ്ററുകളിലെത്തി. ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായെത്തുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണ ബാലമുരളി,​ അന്ന ബെൻ,​ ജഗദീഷ്. നന്ദു,​ ദിലീഷ് പോത്തൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

kk

ജോമോൻ ടി ജോണാണ് ഡാർക്ക് മൂഡിലുള്ള ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോൺ വിൻസെന്റാണ് സംഗീതം. ജിനു വി. എബ്രഹാം,​ ഡോൽനിൻ കുര്യാക്കോസ്,​ ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്,​ സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ ഫെഫ്ഡക റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്,​ പ്രേക്ഷക പ്രതികരണം കാണാം.