abudhabi

അബുദബി: ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് അബുദാബി വിമാനത്താവളത്തിലെ സിറ്റി ചെക്ക്-ഇൻ സേവനങ്ങളുടെ നിരക്ക് വെട്ടിക്കുറച്ചു. യാത്രക്കാരുടെ ചെക്ക്-ഇൻ സമയത്തെ ഫീയിനത്തിൽ പത്ത് ദിർഹത്തിന്റെ സൗജന്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രികർക്ക് യാത്രാസമയത്തിന് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുമ്പ് വരെ ചെക്ക്-ഇൻ നടപടികൾ പൂർത്തീകരിക്കാവുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ പ്രകാരം

•യാത്രികർക്ക് മുമ്പുള്ള നിരക്ക്: 45 ദിർഹം •കുട്ടികൾക്ക് മുമ്പുള്ള നിരക്ക്: 25 ദിർഹം

•ഇപ്പോഴുള്ള നിരക്ക്: 35 ദിർഹം •ഇപ്പോഴുള്ള നിരക്ക്: 15 ദിർഹം

ഉത്സവ സീസണിലെ തിരക്കിലും യാത്രാക്ളേശം പരിഹരിക്കാൻ സിറ്റി ചെക്ക്-ഇൻ സർവീസ് ഏറെ സഹായകരമായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും അതിനോടൊപ്പം തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാനായി സിറ്റി ചെക്ക് ഇന്നിനായി ഇളവ് നടപ്പിലാക്കുന്നത്.