elephant

തൃശൂർ: വെള‌ളിക്കുളങ്ങരയിലെ മുക്കണാംകുന്നിൽ വനാതിർത്തിയോട് ചേർന്നുള‌ള റബ്ബർ തോട്ടത്തിൽ കാട്ടാന പ്രസവിച്ചു. സ്ഥലത്ത് ജോലിക്കെത്തിയ തൊഴിലാളികളാണ് വിവരം അറിയിച്ചത്. ചൊക്കന മുക്കണാംകുന്നിലെ ഹാരിസൺ മലയാളം എസ്‌റ്റേറ്റിലെ തോട്ടത്തിലാണ് ആന പ്രസവിച്ചത്. ഇന്ന് ടാപ്പിംഗിനെത്തിയ തൊഴിലാളികൾ വലിയ മൂന്നാനകൾ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് കാട്ടാന പ്രസവിച്ചതാണെന്ന് മനസിലാക്കിയത്.

കുട്ടിയാനയ്‌ക്ക് സംരക്ഷണമായി മൂന്ന് വലിയ ആനകളും സ്ഥലത്ത് തുടരുകയാണ്. വനപാലകർ സ്ഥലത്തെത്തി നിരീക്ഷിക്കുകയാണ്. മുൻപും ഇതേ തോട്ടം മേഖലകളിൽ കാട്ടാന പ്രസവങ്ങൾ നടന്നിരുന്നു. മറ്റ് കാട്ടാനകളടങ്ങിയ കൂട്ടം അൽപം അകലെയായി ഉണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.