
വാഷിംഗ്‌ടൺ: അമേരിക്കയിൽ ആയുർദെെർഘ്യം കുറയുന്നുയെന്ന് റിപ്പോർട്ട്. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സി ഡി സി) അവിടുത്തെ ജനങ്ങളുടെ മരണവിവര കണക്ക് പുറത്തുവിട്ടത്. ഇത് പ്രകാരം 2021ൽ തുടർച്ചയായ രണ്ടാം വർഷവും യു എസിലെ ആയുർദെെർഘ്യം കുറഞ്ഞു. 1996 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് റിപ്പോർട്ട്.
ആയുർദെെർഘ്യ കുറയുന്നതിൽ കൊവിഡ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സി ഡി സിയുടെ റിപ്പോർട്ട്. കൊവിഡ് തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്ന ആയുർദെെർഘ്യത്തെക്കാൾ കുറവാണ് ഇപ്പോഴാത്തെ ആയുർദെെർഘ്യം.അതായാത് യു എസിലെ 2020ലെ ആയുർദെെർഘ്യം 77.0 ആയിരുന്നു. അത് 2021ൽ 76.4 ആയി കുറഞ്ഞു. 0.6 വർഷം ആയുർദെെർഘ്യത്തിൽ നിന്ന് കുറഞ്ഞതായാണ് റിപ്പോർട്ട്. പുരുഷന്മാരുടെ ആയുർദെെർഘ്യത്തിലും മാറ്റം ഉണ്ട്. 2020ൽ 74.2 ആയിരുന്നു പുരുഷന്മാരുടെ ആയുർദൈർഘ്യം. അത് 2021ൽ 73.5 ആയി. അതായത് 0.7 വർഷം കുറഞ്ഞു. സ്ത്രീകളുടെ ആയുർദെെർഘ്യം 2020 ൽ 79.9 ആയിരുന്നുവെങ്കിൽ അത് 2021ൽ 79.3 വരെയായി എന്നാണ് സി ഡി സിയുടെ റിപ്പോർട്ട്.
സി ഡി സി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യു എസിലെ ജനങ്ങളുടെ മരണത്തിന് കാരണമായ മറ്റ് രോഗങ്ങൾ ഹൃദ്രോഗം, ക്യാൻസർ, കരൾ രോഗം, സിറോസിസ് എന്നിവയാണ്. എന്നാൽ 2020 ൽ പ്രധാന മരണ കാരണങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഇൻഫ്ലുവൻസയും ന്യുമോണിയയും ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായി. 2021ലെ ബാക്കിയുള്ള പ്രധാന മരണ കാരണങ്ങൾ പരിക്ക്, സ്‌ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, അൽഷിമേഴ്സ്, പ്രമേഹം, വൃക്ക രോഗം എന്നിവയാണ്. ഇവ 2020ലെ പട്ടികയിലും ഉണ്ടായിരുന്നു. 2021ൽ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലം ഏകദേശം 1,07,000 പേർ യു എസിൽ മരിച്ചിട്ടുണ്ട്.