jayaram

ഹൽദി ആഘോഷത്തിൽ ആടിപ്പാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാർവതി, മകൾ മാളവിക, മകൻ കാളിദാസ് എന്നിവർക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം.

View this post on Instagram

A post shared by Rohit Pradeep (@rohitpradeep84)

ചെന്നൈയിൽ വച്ചായിരുന്നു വിപുലമായ രീതിയിൽ ഹൽദി ചടങ്ങ് നടന്നത്. ഇതിനോടകം തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്. ജയറാമിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ടാണ് കൂടുതൽ കമൻഡുകളും വന്നിരിക്കുന്നത്.