
തൃശൂർ: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. അമ്മാടം പൂത്തറയ്ക്കൽ പെല്ലിശ്ശേരി ജോയ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒൻപതേകാലോടെയായിരുന്നു അപകടം.
ബസിന്റെ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. റോഡിലേക്ക് തലയിടിച്ച് വീണ ജോയിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നടക്കും.
അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അതിന് സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജോയ് ബസിൽ നിന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.