urfi-javed-

ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് വ്യത്യസ്തമായ വഴികളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഉർഫി ജാവേദ്. ബിഗ് ബോസ് താരമായെത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ ഉർഫി സൗദിയിൽ തടവിലായതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബായിയിൽ ഷൂട്ടിംഗിനെത്തിയ താരം ശരീരം തുറന്ന് കാട്ടുന്ന വസ്ത്രം ധരിച്ച് പൊതുഇടത്തിൽ ഷൂട്ടിംഗിനെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു എന്നായിരുന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെ ട്രോളിക്കൊണ്ട് തന്റെ ജയിൽവാസത്തിന്റെ വീഡിയോ എന്ന രീതിയിൽ ഇൻസ്റ്റയിലൂടെ പോസ്റ്റ് ചെയ്യുകയാണ് താരം.

View this post on Instagram

A post shared by Voompla (@voompla)

മുഴുവൻ ഇന്ത്യയും ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്നത് ഇതാണ് എന്നാണ് വീഡിയോയിൽ ഉർഫി വിളിച്ച് പറയുന്നത്. തന്റെ അറസ്റ്റ് വാർത്ത ആഘോഷമാക്കിയവർക്കുളള മറുപടിയായിട്ടാണ് താരം ഇത് പറയുന്നത്. മനസിലാകാത്തവർ പോയി ഗൂഗിൾ ചെയ്ത് നോക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 'അഴിക്കുള്ളിൽ' കിടക്കുമ്പോഴും തന്റെ വസ്ത്ര സങ്കൽപ്പത്തിൽ ഒരു കോംപ്രമൈസിനും ഉർഫി തയ്യാറല്ല.


ലൊക്കേഷനിലെ ചില പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ പൊലീസ് എത്തിയതായിരുന്നെന്നും, അതല്ലാതെ തന്റെ വസ്ത്രമല്ല പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ഉർഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഉർഫി ജാവേദിനെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയതിന് മുംബയ് പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.