insta

നാമെല്ലാം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഏത് ചെറിയ കാര്യങ്ങളും പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ സ്‌റ്റാറ്റസായോ വീഡിയോ ആയോ പോസ്‌റ്റായോ ഒക്കെ ഷെയർ ചെയ്യാറുണ്ട്. ഇത്തരത്തിൽ കൗമാരക്കാരിലും യുവാക്കളിലും ഏറ്റവുമധികം ശ്രദ്ധ നേടിയ സമൂഹമാദ്ധ്യമമായ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്‌ക്കുന്നതെല്ലാം സുരക്ഷിതമാണോ? നിങ്ങളുടെ ചിത്രങ്ങളും റീൽസും സ്‌റ്റാറ്റസുമെല്ലാം സുരക്ഷിതമാണോ അഥവാ ഹാക്കിംഗ് ശ്രമങ്ങൾ നടന്നിട്ടുണ്ടോ? അവ പരിഹരിച്ച് ഭാവിയിൽ എങ്ങനെ സുരക്ഷിതമാക്കാം എന്നെല്ലാം അറിയുമോ? കേവലം നാല് കാര്യങ്ങൾ ചെയ്‌താൽ സുരക്ഷിതമായി ഇൻസ്‌റ്റ ഉപയോഗിക്കാം. അവ ഏതെന്ന് നോക്കാം.

ആദ്യം ഇൻസ്‌റ്റഗ്രാം പ്രൊഫൈൽ എടുക്കുക. ഇനി ഇതിൽ സെറ്റിംഗ്സ് എടുക്കണം. സെറ്റിംഗ്‌സിൽ സെക്യൂരിറ്റി എന്ന് കാണുന്നത് തിരഞ്ഞെടുക്കുക. ഇനി സെക്യൂരിറ്റി ചെക്കപ്പ് എന്ന് കാണുന്നതിൽ അമർത്തുക. ഇതോടെ പാസ്‌വേർഡ്. ഇ മെയിൽ, ഫോൺ നമ്പർ, ടു ഫാക്‌ടർ ഓതന്റിക്കേഷൻ എന്നിവ ദൃശ്യമാകും. ഇവയെല്ലാം ശ്രദ്ധയോടെ നോക്കി വേണ്ട മാറ്റങ്ങൾ വരുത്തുക. ഇത് കൃത്യമായാൽ പിന്നെ പേടിവേണ്ട. അക്കൗണ്ട് സുരക്ഷിതമായിരിക്കും.