
വിഷ്ണു ഉണ്ണിക്കൃഷ്ണൻ , അനുശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ റിലീസായി. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന 'മാത്തപ്പൻ' എന്ന കള്ളന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്. ബംഗാളി താരം മോക്ഷ, സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കെ വി അനിൽ എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരായ ജോൺകുട്ടി (എഡിറ്റർ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റിൽസ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ (ഫൈനൽ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ആയി ടിവിൻ കെ വർഗീസ്, അലക്സ് ആയൂർ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരനാണ്. വാഴൂർ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. നൃത്തസംവിധാനം കലാമാസ്റ്ററും സംഘട്ടനം മാഫിയ ശശിയും നിർവഹിക്കുന്നു. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനർമാർ. കള്ളനും ഭഗവതിയുടെയും ടൈറ്റിൽ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധനാണ്. ഗ്രാഫിക്സ് നിഥിൻ റാം നടുവത്തൂർ.