
ഇന്ത്യയിൽ നിന്നും ബൈ പറഞ്ഞ് പ്ലാന്റും പൂട്ടി പോയ കമ്പനിയാണ് ഫോർഡ്. എന്നാൽ ഈ അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ ബ്രാൻഡിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർ ഇപ്പോഴും രാജ്യത്തുണ്ട്. അത്തരക്കാരെ സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. ചെളിയിൽ പുതഞ്ഞു പോയ ടാറ്റയുടെ കൂറ്റൻ ട്രക്കിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റുന്ന ഫോർഡ് എൻഡവർ എസ്യുവിയുടെ വീഡിയോയാണ് വൈറലാവുന്നത്.
കെട്ടിട നിർമ്മാണ സ്ഥലത്ത് കുടുങ്ങിയ ട്രക്കിനെ ചങ്ങല കൊണ്ട് ബന്ധിപ്പിച്ച ശേഷമാണ് എൻഡവർ രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യത്തെ പരിശ്രമത്തിൽ ഫലം കണ്ടില്ലെങ്കിൽ പിന്നീടുള്ള ശ്രമത്തിൽ കാർ ട്രക്കിനെ 100 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുവരുന്നുണ്ട്. വളരെ ഭാരമുള്ള ട്രക്കിനെ വലിച്ചുകൊണ്ടു വരാനുള്ള എസ് യു വിയുടെ ശ്രമം അങ്ങേയറ്റം അപകടകരമാണെന്ന് ദൃശ്യങ്ങളിൽ കാണാം.