കൊവിഡിനെ തുരത്തിയോടിക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന് സാധിക്കുന്നില്ലേ? പാശ്ചാത്യ വാക്സിനുകള്‍ ചൈനക്കാര്‍ക്കുളള കെണിയാണോ? ഇത് ചൈനക്കാരുടെ അപ്രഖ്യാപിതമായ ആശങ്കകളാണ്. മോഡേണ്‍ വാക്സിനല്ല വേണ്ടത് പകരം ചെറു നാരങ്ങകള്‍ മതിയെന്നാണ് ഇപ്പോള്‍ ചൈനക്കാര്‍ പറയുന്നത് . കാരണം എന്താണ്? ചൈനയിലിപ്പോള്‍ സ്ഥിതി വളരെയധികം സങ്കീര്‍ണ്ണമാണ്, രാജ്യത്ത് ദിനംപ്രതി കൊവിഡ് കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ മോഡേണ്‍ മരുന്നുകളെ തളളി പരമ്പരാഗത വഴികളിലേക്കാണ് ചൈനക്കാരുടെ ഒഴുക്ക് എന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തു വരുന്നത്.എങ്ങനെ കൊവിഡിനെ തുരത്താമെന്നത് മാത്രമാണ് ഇപ്പോള്‍ ചൈനീസ് ജനതയുടെ ഒരേയൊരു ആലോചന. മോഡേണ്‍ മരുന്നുകളെ ചൈന തഴയുന്നു എന്ന പ്രചാരണം ശക്തമാണ്.

xi-jinping

വാക്സിന്‍ സ്വീകരിക്കാത്ത, അതില്‍ തന്നെ പാശ്ചാത്യ വാക്സിനുകള്‍ സ്വീകരിക്കാത്ത നിരവധിയാളുകള്‍ ചൈനയിലിപ്പോഴുമുണ്ട്. പരമ്പരാഗത മരുന്നുകള്‍ ഫലം ചെയ്യുമോ എന്ന് തെളിവുകളില്ലെങ്കില്‍ കൂടി ആളുകള്‍ ഇപ്പോള്‍ അതിന് പിന്നാലെയാണ്. ചൈനീസ് വിപണയില്‍ താരമായിരിക്കുകയാണ് നാരങ്ങ, എന്തു കൊണ്ട് നാരങ്ങ? രാജ്യത്ത് കൊവിഡ് പരിശോധനകള്‍ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡിനെ നേരിടാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ക്ക് പിന്നാലെയാണ് ചൈനീസ് ജനത. ലോക്ക്ഡൗണുകള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും ഇപ്പോള്‍ രാജ്യത്തെ നാരങ്ങ കര്‍ഷകര്‍ സന്തോഷത്തിലാണ്. പരമ്പരാഗത ചികിത്സയുടെ ഭാഗമായി നാരങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറിയതാണ് കാരണം. ചൈനയില്‍ നാരങ്ങാ ഉത്പാദനത്തിന്റെ 70 ശതമാനവും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനിലാണ്.