
കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ വേണ്ട പ്രചാരണം ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് അറിയാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബി ജെ പി കേരള ഘടകം. മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾക്ക് പ്രചാരണം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അത്തരം പദ്ധതികളുടെ വിശദവിവരങ്ങൾ നൽകുകയാണ് ചെയ്യുക. കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മോദി സർക്കാരിന്റെ ഗ്രാം സുരക്ഷാ യോജനയെ കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവച്ചത്.
ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം. ഇത് കേൾക്കുമ്പോൾ തന്നെ ഈ പദ്ധതിയെ കുറിച്ച് അറിയാൻ ആർക്കും താത്പര്യമുണ്ടാവും. ചിട്ടയായി ദീർഘകാലം നിക്ഷേപിക്കാൻ തയാറെടുക്കുന്നവർക്ക് പറ്റിയ സ്‌കീമാണ് ഗ്രാം സുരക്ഷാ യോജന. പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് കീഴിലാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 19 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗമാകാം. പതിനായിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപ അവസരമുള്ളത്. പ്രതിമാസ, ത്രൈമാസ, അർദ്ധവാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ ഗഡുക്കൾ നിക്ഷേപിക്കാം.
പദ്ധതിക്കു കീഴിൽ പ്രതിമാസം 1,515 രൂപയാണ് അടയ്‌ക്കേണ്ടത്. 55 വയസായി കാലാവധി പൂർത്തിയാകുമ്പോൾ 31.60 ലക്ഷം കൈയ്യിൽ കിട്ടും. 60 വയസു വരെയുള്ള നിക്ഷേപ ചക്രവാളം തെരഞ്ഞെടുത്താൽ പ്രതിമാസ പ്രീമിയം 1,411 രൂപ മതിയാകും. ഇത്തരക്കാർക്ക് കാലാവധി പൂർത്തിയാകമ്പോൾ 34.60 ലക്ഷം കൈയ്യിൽ കിട്ടും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം പോസ്റ്റ് ഓഫീസ് പദ്ധതി വഴി
സമൂഹത്തിലെ എല്ലാത്തരക്കാര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ്സിനുണ്ട്. ചിട്ടയായി ദീര്‍ഘകാലം നിക്ഷേപിക്കാന്‍ തയാറെടുക്കുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത മാര്‍ഗം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ തന്നെ. പ്രതിദിനം വെറും 50 രൂപ നീക്കിവച്ചു കൊണ്ട് 35 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
പറഞ്ഞു വരുന്നത് ഗ്രാം സുരക്ഷാ യോജന സ്‌കീമിനെ പറ്റിയാണ്. പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലാണ് സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകന്‍ മരിച്ചാല്‍ നോമിനിക്ക് തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഗ്രാം സുരക്ഷാ യോജന: നിയമങ്ങളും നിയന്ത്രണങ്ങളും
19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപ അവസരമുള്ളത്. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധവാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഗഡുക്കള്‍ നിക്ഷേപിക്കാം.
19 -55 വയസിലാണ് നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പദ്ധതിക്കു കീഴില്‍ പ്രതിമാസം 1,515 രൂപയാണ് അടയ്‌ക്കേണ്ടത്. ഇവിടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 31.60 ലക്ഷം കൈയ്യില്‍ കിട്ടും. അതേസമയം നിങ്ങള്‍ 60 വയസു വരെയുള്ള നിക്ഷേപ ചക്രവാളം തെരഞ്ഞെടുത്താന്‍ പ്രതിമാസ പ്രീമിയം 1,411 രൂപയാകും. ഇങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 34.60 ലക്ഷം കൈയ്യില്‍ കിട്ടും.
#SabkaSaath #SabkaVikas #SabkaVishwas #SabkaPrayaas
കൂടുതൽ വിവരങ്ങൾക്കും, മറ്റുപദ്ധതികൾ അറിയുന്നതിനുമായി ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.