
കൊച്ചി: തൃശൂർ അയ്യന്തോളിൽ റോഡിലെ ഡിവൈഡറിൽ കെട്ടിയിരുന്ന തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിയ്‌ക്ക് ഹൈക്കോടതിയുടെ ശാസന. സെക്രട്ടറിയോട് ഹാജരാകാൻ ഇന്നലെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഹാജരായപ്പോഴാണ് ശാസിച്ചത്.
അടുത്ത മാസം പന്ത്രണ്ടിന് വീണ്ടും ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. തൽക്കാലം ക്രിമിനൽ നടപടിയില്ല. സമൂഹത്തിൽ ഒരാൾ പോലും വിഷയത്തിൽ പ്രതികരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂട്ടറിൽ പോകുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിൽ കഴിഞ്ഞ ദിവസമാണ് തോരണം കുടുങ്ങിയത്.
കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണമാണ് കഴുത്തിൽ കുരുങ്ങിയത്. കളക്‌ടർക്കും പൊലീസിനും അഭിഭാഷക പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.