
നാനി, കീർത്തി സുരേഷ് എന്നിവർ നായകനും നായികയുമായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ക്ളൈമാക്സ് ചിത്രീകരണം ഗോദാവരിക്കനി കൽക്കരി ഖനി സെറ്റിൽ ആരംഭിച്ചു. പതിനഞ്ചു ദിവസത്തെ ചിത്രീകരണമുണ്ട്. ഈ ഷെഡ്യൂളിനുശേഷം ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ കൂടി ചിത്രീകരണം അവശേഷിക്കുന്നുണ്ട്.നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറയിലെ നാനിയുടെ ഫസ്റ്ര് ലുക്കും ആദ്യ ഗാനമായ ധൂം ധാമും മികച്ച പ്രതികരണമാണ് നേടിയത്.സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്ര് അഭിനേതാക്കൾ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് നിർമ്മാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ.സംഗീതം സന്തോഷ് നാരായണൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം മാർച്ച് 30 ന് റിലീസ് ചെയ്യും പി.ആർ.ഒ: ശബരി.