wheat

ന്യൂഡൽഹി: രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ശീതകാലത്തെ ഗോതമ്പ് കൃഷിയിൽ 3.18 ശതമാനം വർദ്ധന. 312.26 ലക്ഷം ഹെക്ടറായാണ് ഗോതമ്പ് കൃഷി വർദ്ധിച്ചത്. പ്രധാന റാബി വിളയായ ഗോതമ്പ് ഏപ്രിലിലാണ് വിതയ്‌ക്കുന്നത്. ഒക്ടോബർ മുതലാണ് വിളവെടുപ്പ്. 2022-23 വർഷത്തിൽ കടുക്, പയർ എന്നിവയ്‌ക്കും മികച്ച വിളവുണ്ടായി. ഡിസംബർ 23 വരെ 312.26 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. മുൻ വർഷം ഇത് 302.61 ലക്ഷം ഹെക്ടറായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.65 ലക്ഷം ഹെക്ടർ കൂടി.

ഇത്തവണ ഇതുവരെ 14.42 ലക്ഷം ഹെക്ടറിലാണ് നെൽക്കൃഷി നടത്തിയത്. മുൻ വർഷം ഇത് 12.60 ലക്ഷം ഹെക്ടറായിരുന്നു. പയറുവർഗ്ഗങ്ങളുടെ ആകെ വിസ്‌തീർണ്ണം മുൻവർഷത്തെ 144.64 ലക്ഷം ഹെക്ടറിൽ നിന്ന് 148.54 ലക്ഷം ഹെക്ടറായി വർദ്ധിച്ചിട്ടുണ്ട്. 101.47 ലക്ഷം ഹെക്ടറിലാണ് എണ്ണക്കുരു കൃഷിയുള്ളത്. മുൻവർഷം ഇത് 93.28 ലക്ഷം ഹെക്ടറായിരുന്നു. എണ്ണക്കുരുക്കളിൽ കടുകാണ് 92.67 ലക്ഷം ഹെക്ടറിൽ വിതച്ചത്. കഴിഞ്ഞ വർഷം ഇത് 85.35 ലക്ഷം ഹെക്ടറായിരുന്നു.

വർദ്ധന 9.65 ലക്ഷം ഹെക്ടർ

 രാജസ്ഥാൻ- 1.99 ലക്ഷം ഹെക്ടർ

 ഗുജറാത്ത്- 1.74 ലക്ഷം ഹെക്ടർ

 ഉത്തർപ്രദേശ്- 1.57 ലക്ഷം ഹെക്ടർ

 ബീഹാർ- 1.51 ലക്ഷം ഹെക്ടർ

 മഹാരാഷ്ട്ര- 1.43 ലക്ഷം ഹെക്ടർ

 മദ്ധ്യപ്രദേശ്- 0.83 ലക്ഷം ഹെക്ടർ

 ഛത്തീസ്ഗഡ്- 0.64 ലക്ഷം ഹെക്ടർ

 പശ്ചിമ ബംഗാൾ- 0.24 ലക്ഷം ഹെക്ടർ

 ജമ്മു കാശ്മീർ- 0.23 ലക്ഷം ഹെക്ടർ

 കർണാടക- 0.15 ലക്ഷം ഹെക്ടർ

 അസാം- 0.01 ലക്ഷം ഹെക്ടർ

 നെൽക്കൃഷി- 14.42 ലക്ഷം ഹെക്ടർ

 കഴിഞ്ഞ വർഷം- 12.60 ലക്ഷം ഹെക്ടർ

 പയറുവർഗം- 148.54 ലക്ഷം ഹെക്ടർ

 കഴിഞ്ഞ വർഷം- 144.64 ലക്ഷം ഹെക്ടർ

 എണ്ണക്കുരു- 101.47 ലക്ഷം ഹെക്ടർ

 കഴിഞ്ഞ വർഷം- 93.28 ലക്ഷംഹെക്ടർ