lijo

ലീഡ്-

കാമറയ്ക്ക് പിന്നിൽ ലിജോ ടീം

മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേരി ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രത്തിന് മലൈക്കോട്ടൈ വാലിബൻ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് ടൈറ്റിൽ പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിൽ ഏറെ ആകാംക്ഷ ഉണർത്തുന്നതായിരുന്നു. ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ്. ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും. ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ദ്യ​ ​ആ​ഴ്ച​യി​ൽ​ ​ത​ന്നെ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​അ​റു​പ​തു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ്. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ഷി​ബു​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വ് ​ലി​മി​റ്റ​ഡി​നൊ​പ്പം​ ​മാ​ക്സ് ​ലാ​ബ് ​സി​നി​മാ​സ്,​ ​ആ​മേ​ൻ​ ​മൂ​വി​ ​മോ​ൺ​സ്റ്റ​റി,​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വി​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​ണ്.പി.ആർ. ഒ പ്രതീഷ് ശേഖർ.