
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിച്ച് ബി ജെ പി. അടുത്തമാസം ഏഴിനാണ് തിരുവനന്തപുരം കോർപറേഷനിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ജനുവരി ആറിന് പാർട്ടി പ്രവർത്തകർ കോർപറേഷൻ വളയും. നഗരത്തിലെ നൂറ് വാർഡുകളിലാണ് ഹർത്താൽ.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹർത്താൽ ഉൾപ്പടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോർപറേഷനിൽ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ ലിസ്റ്റ് തേടി മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ആനാവൂർ നാഗപ്പനയച്ച കത്ത് ആണ് വിവാദത്തിലായത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൽ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് കത്തിൽ ആവശ്യപ്പെട്ടത്.