unni

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ.ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. അയ്യപ്പ ഭക്തന്റെ വേഷത്തിലാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രം ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്നു. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങൾ. രചന അഭിലാഷ് പിള്ള. കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ . ചിത്രസംയോജനം ഷമീർ മുഹമ്മദ്.