photo

തിരു: ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ തമിഴ്നാട് സംസ്ഥാനത്തിന്റെ ചെയർമാനായി ബി.എൽ.എം മൾട്ടി സ്റ്റേറ്റ് കോർപറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രധാന സാരഥിയായ ആർ.പ്രേംകുമാറിനെ (ചെന്നൈ) തിരഞ്ഞെടുത്തു.
കോവളം ലീല റാവിസിൽ ഐ.എ.എഫ്.സി പ്രസിഡന്റ് ഇമാം ഹാജി എ.എം. ബദറുദ്ദീൻ മൗലവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.


യു.എ.ഇയുടെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് പ്രേംകുമാറിന് ഇൻഡോ അറബ് സൗഹൃദ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
യോഗത്തിൽ ഭാരവാഹികളായ അഡ്വ.ആർ.ആർ. നായർ, പുതുക്കോട്ട മുരുഗേശൻ, എം.വിജയൻ തോമസ്, മുഹമ്മദ് ബഷീർ ബാബു, അഡ്വ. ഷബ്ന റഹിം എന്നിവർ പങ്കെടുത്തു.