hair

സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് മുടികൊഴിച്ചിൽ. ദിനംപ്രതി സ്വാഭാവികമായി ഉണ്ടാകുന്ന മുടി കൊഴിച്ചിൽ പക്ഷേ പ്രശ്നമാകുന്നത് കൂടുതൽ മുടി പൊഴിയാൻ തുടങ്ങുമ്പോഴാണ്. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ശരിയായ സംരക്ഷണമാണ് കൊഴിച്ചിൽ മാറ്റാൻ വേണ്ടത്. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ,​ ചികിത്സ എന്നിവയെല്ലാമാണ് മുടി സംരക്ഷണത്തിൽ പ്രധാനം. മുടി കൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് തേങ്ങാപ്പാലും നാരങ്ങനീരും ഉപയോഗിച്ചുള്ള പ്രയോഗം.

മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന ഏറ്റവും മികച്ച സാധനമാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടിവേരുകൾക്ക് ആവശ്യത്തിന് പോഷണം നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വീറ്റാമിൻ ഇ തലമുടിയെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലെ കാത്സ്യവും മുടി കൊഴിച്ചിൽ തടഞ്ഞ് നിറുത്താൻ നല്ലതാണ്. തേങ്ങാപ്പാലിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങ ആരോഗ്യപ്രശ്നങ്ങൾക്കെന്ന പോലെ മുടി അഴകിനും ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാൻ ഇത് ഏറെ ഗുണം ചെയ്യും. നാരങ്ങാനീര് നേരിട്ട് ഉപയോഗിക്കുന്നത് നന്നല്ല,​ അതിനാൽ ഇത്തരത്തിഷൽ വീര്യം കുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

തയ്യാറാക്കേണ്ടത് ഇങ്ങനെ

നാല് ടേബിൾ സ്പൂൺ തേങ്ങാപ്പാലിൽ ഒരു നാരങ്ങയുടെ നീര് ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കാം, ഇത് ശേഷം അരമണിക്കൂർ കഴിഞ്ഞ് മുടി കഴുകാവുന്നതാമ്. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ പൂർണമായും മാറ്റും.