
അധികം കായികമായ വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുന്ന പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറിന്റെ ഭാഗത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. അടി വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ ഏറ്റവും പ്രധാന പ്രശ്നമെന്നത് അത് മാറ്റിയെടുക്കാനുള്ല ബുദ്ധിമുട്ടാണ്. സാധാരണയായി ചെയ്യാറുള്ള വർക്കൗട്ടുകൾ കൊണ്ട് ഈ ഭാഗത്ത് അടിയുന്ന കൊഴുപ്പ് ഇല്ലാതാകണമെന്നില്ല. ശരീരത്തിന് ആവശ്യമില്ലാത്ത തരത്തിലുള്ള ദോഷകരമായ കൊളസ്ട്രോൾ ആണ് ഇത്തരത്തിൽ ശരീര ഭാഗങ്ങളിൽ അടിഞ്ഞ് കൂടി തടി കൂടുന്നതിനും മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നത്. അത് കൊണ്ട് തന്നെ ശാരീരിക വ്യായാമങ്ങൾക്കൊപ്പം ചിട്ടയായ ഭക്ഷണക്രമം വഴി ശരീരത്തിലെ കൊഴുപ്പ് മാറ്റിയെടുക്കേണ്ടത് ഏറെ അനിവാര്യമാണ്.
അതിനായി കഴിക്കേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
•അവോകാഡോ, ഒലീവ് ഓയില്‍, വാള്‍നട്ട്, സണ്‍ഫ്‌ളവര്‍ സീഡ്‌സ് എന്നിവയിൽ ശരീരത്തിന് ആവശ്യകരമായ കൊളസ്ട്രോൾ ആണ് അടങ്ങിയിട്ടുള്ളത് അത് കൊണ്ട് തന്നെ ഇവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
•കൂടാതെ ബ്രോക്കോളി, മധുരക്കിഴങ്ങ്,ബദാം, ബെറീസ്, ഓട്സ് എന്നിവയും ഭാരനിയന്ത്രണത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
•കൃത്യമായ ഉറക്കമില്ലായ്മ വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുമെന്നാണ് മയോ ക്ളിനിക്കിന്റെ പഠനത്തിലൂടെ വ്യക്തമാകുന്നത്. അത് കൊണ്ട് ആഹാരക്രമത്തിലെ മാറ്റത്തിനോടൊപ്പം കൃത്യമായ മണിക്കൂറുകളിലുള്ല ഉറക്കവും നിത്യ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്.