hh

കുമളി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളായ ഏഴുപേർ മരിച്ചു.

ഇന്നലെ രാത്രി പത്തു മണിയോടെ കുമളി കമ്പം റൂട്ടിൽ ഇറച്ചിപാലത്തിൽ ആയിരുന്നു അപകടം. ഹെയർ പിൻ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന പെൻ സ്റ്റോക്ക് പൈപ്പിൽ തട്ടിയാണ് നിയന്ത്രണം വിട്ടത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മൂന്നു പേർ പരിക്കുണ്ട്. വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദാരുണമായ സംഭവമെന്ന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. താഴേക്ക് മറിഞ്ഞ് കിടക്കുന്ന വാഹനത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ടെന്നും അപകടത്തിൽപ്പെട്ട കുട്ടിയുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.