
തൃശൂർ: മാള കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലി പറമ്പിൽ പി.ജി പത്രോസ് (93) നിര്യാതനായി. ഇൻഡോ- ചൈന, ഇൻഡോ- പാക് യുദ്ധങ്ങളിൽ അടക്കം 7 യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികനായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിൽ അംഗമായിരുന്നു. സംസ്കാരം ഇന്ന് (ശനി) വൈകിട്ട് 5ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളികണ്ണൂക്കാടന്റെ കാർമ്മികത്വത്തിൽ കുഴിക്കാട്ടുശേരി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. പോട്ട ചാമളത്തിൽ കുടുംബാംഗം പരേതയായ സി.കെ മർത്തയാണ് ഭാര്യ. മക്കൾ- പി.പി ജയിംസ്( എഡിറ്റർ ഇൻ ചാർജ്, 24 ന്യൂസ്)പി.പി ജോയി(കുവൈറ്റ്), ജെസി ജോൺസൺ, ജിൻസി തോംസൺ, ജോഷിപീറ്റർ, ജസ്റ്റിൻ പീറ്റർ. മരുമക്കൾ: ജ്യോതി ആന്റണി കളത്തിൽ, ഷീലാ ജോയി(കുവൈറ്റ്) എൻ.കെ ജോൺസൺ(റിട്ട. ആർ.ബി.ഐ ജനറൽ മാനേജർ)പരേതനായ തോംസൺ. ടീന ജസ്റ്റിൻ.