തിരുവനന്തപുരം ജില്ലയിലെ മേനംകുളം കൽപ്പനക്കടുത്തുള്ള ഒരു വീടിന്റെ പിറകിലുള്ള അടുക്കളയിൽ ഒരു അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. അടുക്കളയിൽ വിറകും, തൊണ്ടും കൂട്ടിയിട്ടിരിക്കുന്നു. അവിടെപേടിച്ച് അടയിരിക്കുന്ന മൂന്ന് പിടക്കോഴികൾ, അകത്തേക്ക് തന്നെ നോക്കി നിൽക്കുന്ന പൂച്ചക്കുട്ടി, വാവ സുരേഷ് സ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ചകൾ ഇതാണ്.

snake

കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ ചാക്കിനടിയിൽ ഇരുന്ന വലിയ അണലിയെ കണ്ടു,നല്ല നീളവും, വലുപ്പവും,ആരോഗ്യവും, പത്ത് വയസോളം പ്രായവുമുള്ള അപകടകാരിയായ പാമ്പ്. രക്ഷപ്പെടാനായി പുറത്ത് ഇറങ്ങിയ അണലിയും,പൂച്ചക്കുട്ടിയും നേർക്കുനേർ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...