china

ബെയ്ജിംഗ്: ചൈനയിൽ ഒറ്റദിവസം നാല് കോടിയോളം ജനങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഈ മാസം 20 വരെ 25.8 കോടി പേർക്ക് കൊവിഡ് ബാധിച്ചതായാണ് ചൈന ആരോഗ്യവകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സെച്ചുവാൻ, തലസ്ഥാനമായ ബെയ്ജിംഗ് എന്നിവിടങ്ങളിൽ ജനസംഖ്യയുടെ പകുതിയോളം കൊവിഡ് ബാധിതരാണ്. ചൈനയിലെ ഒരു നഗരത്തിൽ മാത്രം അര മില്ല്യൻ പേർക്കാണ് ഒറ്റ ദിവസത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ചൈനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മാസം 22ന് കൊവിഡ് ബാധിച്ചത് 5000ൽ താഴെ പേർക്ക് മാത്രമാണെന്നാണ് വാദം. തുടർച്ചയായ മൂന്നാം ദിവസവും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ലോക്ഡൗണിൽ ഇളവ് വരുത്തിയതോടെയാണ് രോഗ വ്യാപനം വേഗത്തിലായത്.