
നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ. ഏറെക്കാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. രജീഷ വിജയൻ, അഹാന കൃഷ്ണ, അശ്വിൻ ജോസ്, ഐമ സെബാസ്റ്റ്യൻ അടക്കം സിനിമാതാരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
'ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീട് അടുത്ത സുഹൃത്തുക്കളും ആത്മമിത്രങ്ങളുമായി. ഈ യാത്ര പ്രണയവും സന്തോഷവും നിറഞ്ഞതാണ്' എന്ന കുറിപ്പോടെ ഇരുവരും ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞതെന്ന് നൂറിൻ പറയുന്നു. എന്നാൽ നൂറിന്റെ മറുപടി ലഭിക്കാൻ കുറച്ചു സമയമെടുത്തെന്നും ഇപ്പോൾ എല്ലാം ഓകെ ആയെന്നും ഫഹിം പറഞ്ഞു.
2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയിലേയ്ക്കെത്തുന്നത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഫിം.