
ഭോപ്പാൽ: മദ്യപിച്ച് യൂണിഫോം അഴിച്ച് കാഴ്ചക്കാർക്ക് നേരെ എറിഞ്ഞ പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. മദ്ധ്യപ്രദേശിലെ ഹർദ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സുശീൽ മാണ്ഡവി എന്ന കോൺസ്റ്റബിളിനെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രചരിച്ച വീഡിയോയിൽ കോൺസ്റ്റബിളും ഷർട്ടിടാത്ത ഒരാളും ഇരിക്കുന്നത് കാണാം. ഹർദ ടൗണിലെ റോഡിൽ ഇരുന്ന് ഇയാൾ സ്വന്തം യൂണിഫോം ഊരി ചുറ്റു നിൽക്കുന്ന ജനങ്ങളുടെ പുറത്തേയ്ക്ക് എറിയുന്നതും കാണാൻ കഴിയുന്നു. ഷർട്ട് അഴിച്ച് എറിഞ്ഞ ശേഷം തന്റെ പാന്റ് അഴിക്കാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം.
वीडियो देखिये : वर्दी उतार कर फेंकते दिख रहे आरक्षक को एसपी ने किया निलंबित#mpnews #hardanews #hardapolice #Naidunia https://t.co/gj2bsMBIhl pic.twitter.com/uGXsm9YS1R
— NaiDunia (@Nai_Dunia) December 23, 2022