nr-sudarmadas

കൊച്ചി: കേരള മീഡിയ അക്കാഡമി മാദ്ധ്യമ അവാർഡ് എൻ.ആർ സുധർമദാസിന്. ജീവിതം കഠിനം എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. കഴിഞ്ഞ വർഷത്തെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് സുധർമ്മദാസിനു ലഭിച്ചിരുന്നു. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻശാന്തി - രാധ ദമ്പതികളുടെ മകനാണ് എൻ.ആർ. സുധർമ്മദാസ്.

കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന വിക്ടർ ജോർജ് അവാർഡ്, എൻ.വി. പ്രഭു സ്മാരക മാദ്ധ്യമ അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മാദ്ധ്യമ അവാർഡ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്‌കാരം, പത്രാധിപർ സ്മാരക മാദ്ധ്യമ അവാർഡ്, സംസ്ഥാന വനിതാകമ്മിഷൻ മാദ്ധ്യമ പുരസ്കാരം, പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ മാദ്ധ്യമ അവാർഡ്(2014,2015), സംസ്ഥാന സ്‌കൂൾ കലോത്സവ അവാർഡ്, കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് (2018,2019), ഗാന്ധിഭവൻ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഭാര്യ പി.എസ്. സന്ധ്യ (901 സർവീസ് സഹകരണ ബാങ്ക് പൂച്ചാക്കൽ). മകൾ എൻ.എസ്. നിവേദിത മണപ്പുറം രാജഗിരി സ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിയാണ്.