murder

വീരാജ്‌പേട്ട: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവതി പിടിയിൽ. വീരാജ്‌പേട്ട താലൂക്കിലെ കക്കോട്ടുപറമ്പ് പഞ്ചായത്തിലെ ബൊല്ലുമാട് വില്ലേജിലെ എച്ച് ബി സുന്ദരയെയാണ് ഭാര്യ ശോഭ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.


കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി പ്രദേശത്തെ ഒരു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു സുന്ദര. സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദര ഭാര്യയുമായി വഴക്കിടുകയായിരുന്നു.

വഴക്കിനിടയിൽ വീടിന് പിറകുവശത്തുനിന്ന് മരത്തടി എടുത്തുകൊണ്ടുവന്ന പ്രതി ഭർത്താവിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. നിലത്തുവീണ ഇയാളുടെ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.