woman

ലക്നൗ: ഭർത്താവ് മേക്കപ്പ് സാധനങ്ങൾ വാങ്ങാൻ പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. സൗന്ദര്യം കുറവായ തന്നെ കൂടെ നിർത്താനാകില്ലെന്ന് ഭർത്താവ് പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.


സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഡൽഹി സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. 2015ലായിരുന്നു വിവാഹം. മക്കളുണ്ടാകാത്തതിന്റെ പേരിൽ ഭർത്താവിന്റെ മാതാപിതാക്കൾക്ക് തന്നോട് ദേഷ്യമുണ്ടെന്നും ഇരുവരും ചേർന്ന് രാത്രി വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു.


മൂന്ന് വർഷം മുമ്പ് യുവതിയും ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വേർപിരിഞ്ഞാണ് താമസം. ഭർത്താവ് മേക്കപ്പ് സാധനങ്ങൾ വാങ്ങാനോ ചെലവിനോ ഉള്ള പണം നൽകുന്നില്ലെന്നും തനിക്ക് വിവാഹ മോചനം വേണമെന്നുമാണ് യുവതിയുടെ അപേക്ഷയിൽ പറയുന്നത്.