
നോയിഡ: സോഷ്യൽ മീഡിയയിൽ വെെറലാകുന്നതിനായി റോഡിൽ വിദ്യാർത്ഥികളുടെ കാർ സ്റ്റണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലാണ് വിദ്യാർത്ഥികൾ ഈ അഭ്യാസം നടത്തിയത്. ആളൊഴിഞ്ഞ റോഡിൽ വെള്ള ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോഗിച്ച് പ്രകടനം നടത്തുന്ന കോളേജ് വിദ്യാർത്ഥികളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബി റാപ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ കാറിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കാർ ഓടിച്ചതെന്നാണ് ആരോപണം.
കാറുകൾ 360 ഡിഗ്രി തിരിച്ച് സ്റ്റണ്ട് ചെയ്യുന്നത് കാണാം. റോഡിലെ പാർക്കിംഗ് സ്ഥലത്ത് കാറുകളിലൊന്ന് സാഹസിക അഭ്യാസ പ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം. ആരോ മൊബെെൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തായത്.
NOIDA
— हिमांशु शुक्ला (@himanshu_kanpur) December 23, 2022
एमिटी यूनिवर्सिटी में रहीशजादों की स्टंटबाजी,
फॉर्च्यून से ड्रिफ्ट मरते वीडियो वायरल
PS 126@noidapolice@noidatraffic @Uppolice pic.twitter.com/4W9hVh8zBm