
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
(2022 ഡിസംബർ 25 - 1197 ധനു 10 ഞായറാഴ്ച. വൈകുന്നേരം 7 മണി 20 മിനിറ്റ് 39 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം)
അശ്വതി: ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും, മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കാനും വിജയം കൈവരിക്കാനും സാധിക്കും.
ഭരണി: ജീവിതം സുഖകരമായിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും, എല്ലാവരോടും നീതി പുലര്‍ത്തും, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസിദ്ധിയുണ്ടാകും.
കാര്‍ത്തിക: കുടുബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ച ഉണ്ടാകും, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും, സാമ്പത്തിക നേട്ടത്തിന്റെയും കാര്യസിദ്ധിയുടെയും സമയം.
രോഹിണി: യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയമാണ്.
മകയിരം: പരിശ്രമശീലം കൂടുതലായിരിക്കും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, കുടുംബത്തില്‍ ഓഹരി വീതം വയ്ക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.
തിരുവാതിര: സുഖത്തിന് വേണ്ടി ധനവും സമയവും ചെലവഴിക്കും, എല്ലാവരാലും ആകര്‍ഷിക്കപ്പെടും ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.
പുണര്‍തം: സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ സാദ്ധ്യത, വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍.
പൂയം: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, സഹപ്രവര്‍ത്തകര്‍ കൂടെ നിന്ന് ചതിക്കാന്‍ സാദ്ധ്യത, ധന നഷ്ടത്തിനു ഇടയുണ്ട്.
ആയില്യം: ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, കോപം ഒഴിവാക്കുക, തൊഴില്‍ നഷ്ടം, ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, അപകീര്‍ത്തിയ്ക്ക് സാദ്ധ്യത.
മകം: അനിയന്ത്രിതമായ ചെലവുകള്‍, പരാശ്രയശീലം, വിഷയാസക്തി, സുഹൃത്തുക്കള്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും, തൊഴില്‍ തര്‍ക്കങ്ങള്‍.
പൂരം: സ്ത്രീ വിഷയങ്ങളില്‍പെട്ട് കലഹം, പലവിധകുഴപ്പങ്ങളില്‍പ്പെടും, ആദായ നികുതി വകുപ്പില്‍ നിന്ന് ഉപദ്രവങ്ങളുണ്ടാകും, സ്ഥാനക്കയറ്റം, ഉയര്‍ച്ച ഇവ കാണുന്നു.
ഉത്രം: പരസഹായത്താല്‍ സുഖാനുഭങ്ങള്‍, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും, വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസം.
അത്തം: കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.
ചിത്തിര: ഉത്സാഹി, ദൃഢനിശ്ചയം, സ്വതന്ത്രചിന്ത, വിശാലവീഷണം, ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും.
ചോതി: ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും, സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും. വിശാഖം: നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, അധികാര പദവികളും ഉന്നതിയിലേയ്ക്കുള്ള സ്ഥാനമാനങ്ങളും വന്നുചേരും.
അനിഴം: ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യും, ഏവരുടേയും പ്രശംസനേടും, പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കും.
കേട്ട: ഉയര്‍ച്ചകള്‍ കൈവരിക്കും, അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും, പുതിയ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.
മൂലം: വിവാഹാലോചനകള്‍ മാറ്റിവയ്‌ക്കാനിടയാകും, കടബാദ്ധ്യതകള്‍ മാനസിക സംഘര്‍ഷത്തിനിടയാക്കും, ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും, അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
പൂരാടം: കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്, അവിചാരിത തടസങ്ങള്‍, ശത്രുത വര്‍ദ്ധിക്കും, കുടുംബസുഖക്കുറവ്, ദാമ്പത്യ വിഷമതകള്‍.
ഉത്രാടം: സ്‌ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടയായേക്കാം, ആരോഗ്യസ്‌ഥിതി മെച്ചം ആയിരിക്കുകയില്ല, പ്രേമബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിക്ക് സാദ്ധ്യത.
തിരുവോണം: മുന്‍കോപവും പിടിവാശിയും കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പ്രതീക്ഷിക്കുന്നതിലുമധികം പണച്ചെലവ് അനുഭവപ്പെടും.
അവിട്ടം: തൊഴില്‍രംഗത്ത് തടസങ്ങള്‍ കൂടിവരും, സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും, കര്‍മ്മ മേഖലയില്‍ അശ്രദ്ധ.
ചതയം: സഞ്ചാരക്ലേശം വര്‍ദ്ധിക്കും, ശാരീരികമായ അലട്ടലുകള്‍, അപ്രതീക്ഷിതമായി ധനനഷ്‌ടത്തിന് ഇടയാകും, ആലോചനക്കുറവ് നിമിത്തം പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകും.
പൂരുരുട്ടാതി: പിതൃസ്‌ഥാനീയര്‍ക്ക് ഗുണാനുഭവങ്ങള്‍, ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സാധിക്കും, മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാദ്ധ്യമാകും.
ഉത്രട്ടാതി: ശത്രുശല്യം കുറയും, ആര്‍ഭാടമായ ജീവിത സൗകര്യം വന്നുചേരും, സ്‌ഥാനക്കയറ്റം ലഭിക്കും, രോഗ ദുരിതങ്ങള്‍ക്ക് ശമനം, മുൻകാല നിക്ഷേപങ്ങളില്‍നിന്നും നേട്ടം ലഭിക്കും, ജനപ്രീതിയും പ്രശംസയുമുണ്ടാകും.
രേവതി: ജീവിതത്തില്‍ വഴിത്തിരിവ് ആയേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും, മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും, സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം.