vijay-sethupathi

വിജയ് സേതുപതി,കത്രീന കൈഫ് എന്നിവർ നായികാനായകന്മാരായി എത്തുന്ന മെറി ക്രിസ്‌മസിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ ക്രിസ്‌മസിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ആരാധകർക്ക് സമ്മാനമെന്നോണം ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ.

'ഉടൻ എത്തും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകരുടെ സ്വന്തം മക്കൾ സെൽവൻ പോസ്റ്റർ പങ്കുവച്ചത്. സിനിമ ക്രിസ്‌മസിന് റീലീസ് ചെയ്യാനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. എന്നാലൊരു ട്വിസ്റ്റ് ഉണ്ട്. ഉടൻ തിയേറ്ററിൽ കാണാമെന്നാണ് ബോളിവുഡ് സൂപ്പർതാരം കത്രീന കൈഫ് കുറിച്ചത്.

View this post on Instagram

A post shared by Vijay Sethupathi (@actorvijaysethupathi)

View this post on Instagram

A post shared by Katrina Kaif (@katrinakaif)

ആന്ധാദുൻ, ബദ്‌ലാപൂർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവനാണ് മെറി ക്രിസ‌്മസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രമേശ് തൗരാണി, സഞ്ജയ് റോട്രെ എന്നിവർ ചേർന്നാണ് നിർമാണം. ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രം 2023ൽ തിയേറ്ററുകളിലെത്തുെം.