
ഭോപ്പാൽ: മദ്യപിച്ച് യൂണിഫോം അഴിച്ച് കൂടിനിന്നവർക്ക് നേരെ എറിഞ്ഞ പൊലീസുകാരന് സസ്‌പെൻഷൻ. മദ്ധ്യപ്രദേശിലെ ഹർദ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സുശീൽ മാണ്ഡവി എന്ന കോൺസ്റ്റബിളിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
പ്രചരിച്ച വീഡിയോയിൽ കോൺസ്റ്റബിളും ഷർട്ടിടാത്ത മറ്റൊരാളും ഇരിക്കുന്നത് കാണാം. ഹർദ ടൗണിലെ റോഡിൽ ഇരുന്ന് ഇയാൾ യൂണിഫോം ഊരി ചുറ്റു നിൽക്കുന്ന ജനങ്ങളുടെ നേർക്ക് എറിയുന്നതും കാണാം. ഷർട്ട് അഴിച്ച് എറിഞ്ഞശേഷം തന്റെ പാന്റ്സ് അഴിക്കാൻ തുനിയുന്നുമുണ്ട്.