photo

ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടിക്ക് കായികമത്സരങ്ങളിൽ പങ്കെടുക്കാമോ എന്ന സംശയം പല മാതാപിതാക്കൾക്കുമുണ്ട്. കായികമത്സരങ്ങളിൽ നിന്ന് അവരെ അകറ്റിനിറുത്തേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം.

എന്നാൽ ഇക്കാര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കണം. ഏതൊക്കെ കായിക ഇനങ്ങളിൽ പങ്കെടുക്കാം,​ എത്ര സമയം ചെലവഴിക്കാം,​ ആ സമയത്തെ ഭക്ഷണക്രമീകരണം എങ്ങനെയായിരിക്കണം,​ ഇൻസുലിൻ ഡോസ് എത്രയായിരിക്കണം എന്നെല്ലാം നിർദ്ദേശിക്കേണ്ടത് ഡോക്‌ടറാണ്. ഈ കാര്യങ്ങളിലെല്ലാം കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാവൂ.

ഓർക്കുക,​ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നഷ്‌പ്പെടുത്തുന്നത് അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ടൈപ്പ് 1 പ്രമേഹം സ്വപ്‌നങ്ങൾക്കും കഴിവുകൾക്കും വിലങ്ങുതടിയാകുന്ന രോഗമല്ലെന്ന് അറിയുക. കുട്ടികൾക്ക് ആത്മവിശ്വാസം പകരേണ്ടത് രക്ഷിതാക്കളുടെ മാത്രമല്ല,​ അദ്ധ്യാപകരുടേയും ഉത്തരവാദിത്വമാണ്.